കോടഞ്ചേരി: നെല്ലിപ്പൊയിൽ പാത്തിപ്പാറ പാലത്തിന് സമീപം ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ഈങ്ങാപ്പുഴ സ്വദേശികളായ ഒരു യുവതിയും രണ്ട് യുവാക്കൾക്കുമാണ് അപകടത്തിൽ പരിക്ക് പറ്റിയത്.

78 മഞ്ഞുമലയിൽ നിന്നും പാത്തിപ്പാറ വഴി ഇറക്കം ഇറങ്ങിവന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റവരെ കോടഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇതേ സ്ഥലത്ത് മുൻപും അപകടം ഉണ്ടായിട്ടുണ്ട്. മുൻപ് അപകടം ഉണ്ടായതിനെ തുടർന്ന്  കോടഞ്ചേരി പഞ്ചായത്ത് പാത്തിപ്പാറ പാലത്തിന് സമീപം സുരക്ഷാവേലി സ്ഥാപിച്ചിരുന്നെങ്കിലും ഇന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ സുരക്ഷാ വേദിയിൽ ഇടിച്ച് താഴേക്ക് മറിയുകയായിരുന്നു.