താമരശ്ശേരി: ചുരം അഞ്ചാം വളവിൽ റോഡിൽ ഓയിൽ ഒലിച്ചതിനെ തുടർന്ന് ബൈക്ക് തെന്നിവീണ് രണ്ടുപേർക്ക് പരിക്കേറ്റു.
ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. കൽപ്പറ്റയിൽ നിന്ന് ഫാബ്രിക്കേഷൻ ജോലി കഴിഞ്ഞ് കോഴിക്കോട്ടേക്ക് വരികയായിരുന്ന മിഞ്ചന്ത കൊടവന ആസിഫ് 47, സുഹൃത്ത് കണ്ണഞ്ചേരി മനോജ് ബാബു 33 എന്നിവരാണ് പരിക്കേറ്റത്.
ഓയിൽ ഒലിച്ച ഭാഗത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് തെന്നിവീഴുകയായിരുന്നു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.