കോഴിക്കോട്: അരയിടത്തു പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്കിന് പുറകിൽ യാത്ര ചെയ്ത തിരുവമ്പാടി സ്വദേശിക്ക് ഗുരുതര പരിക്ക്. പാലത്തിൽ നിന്ന് തെറിച്ച് താഴെയുള്ള റോഡിൽ വീണ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. രണ്ട് ബൈക്കും ഒരു കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റത് തിരുവമ്പാടി സ്വദേശി അൻസാബിത്തിനാണ്. റബിൽ എന്ന യുവാവാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ മുഴുവൻ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.