ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വൈ.എം.സി.എ. ഹാളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ ആർ ഡി ഒ.ജെ മോബി ഉദ്ഘാടനം ചെയ്തു. 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്.
നറുക്കെടുപ്പ് ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ , ആര്‍.കെ. കുറുപ്പ്, എ.വി. മുരളി, എം.വി. അല്‍ത്താഫ്, കുമ്മനം അഷറഫ്, മാത്യൂ ചെറുപറമ്പൻ, ടോം ജോസഫ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി ചെയര്‍മാനും ഇറിഗേഷന്‍ എക്സിക്യൂട്ടീവുമായ എഞ്ചിനീയര്‍ പി എസ് വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു