മലപ്പുറം: മലപ്പുറം അമരമ്പലത്ത് വീട്ടിൽ ആളില്ലാത്ത തക്കം നോക്കി മോഷണശ്രമം. വീടിന്റെ ഭിത്തി തുരന്ന നിലയിലായിരുന്നു .വീട്ടിലെ സാധനങ്ങൾ മറിച്ചിട്ടതായും കണ്ടെത്തി.

അമരമ്പലം ഗാന്ധിപ്പടി ഉള്ളാട് സ്വദേശി ഉണ്ണി ഹസനും കുടുംബവും ചെന്നൈയിലുള്ള മകളുടെ അടുത്തായിരുന്നു. ആരുമില്ലാത്ത തക്കം നോക്കിയാണ് മോഷ്ടാക്കൾ വീട്ടിലെത്തിയത്. വീടിന്റെ പിറകുവശത്തെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് അകത്തു കടന്നത്.

വീട്ടിനുള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ സാധനങ്ങൾ മറിച്ചിട്ട നിലയിലാണ്. എന്നാൽ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുടമസ്ഥൻ അറിയിച്ചു. സംഭവത്തിൽ പൂക്കോട്ടുംപാടം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. അധികദിവസം വീട് പൂട്ടിയിട്ട് പോകുന്നവർ പോലീസിനെ വിവരം അറിയിക്കണമെന്നും, നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശം നൽകി