പേരാമ്പ്ര: ചങ്ങരോത്ത് വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ജാനകിവയല്‍ കുന്നോത്ത് ബാലകൃഷ്ണന്റെ മകന്‍ അരുണ്‍ ആണ് വീട്ടിലെ കിടപ്പുമുറിയില്‍ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഭാര്യയാണ് മൃതദേഹം കണ്ടത്.

സംഭവ സമയത്ത് അരുണും ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് ഭാര്യ മൃതദേഹം കണ്ടത്.കട്ടിലില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പെരുവണ്ണാമൂഴി പൊലീസും ഫോറന്‍സിക് അധികൃതരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

ശിവജി സേനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അരുണ്‍. തെങ്ങുകയറ്റ ജോലി കോണ്‍ട്രാക്ടിനെടുത്ത് ചെയ്തുവരികയായിരുന്നു.

ഭാര്യ: ജിതിന. മകന്‍: ഓംകൃഷ്ണ