താമരശ്ശേരി:ചുരത്തിൽ പുലർച്ചെ നാലുമണിയോടെ ആറാം വളവിന് സമീപം കുടുങ്ങിയ കണ്ടെയ്നർ ലോറി നിലവിൽ റോഡിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിലും, ചുരത്തിൽ ഇപ്പോഴും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ലോറി മാറ്റുന്നത് വരെ മണിക്കൂറുകളോളം ബസ്സുകളും മറ്റ് വലിയ വാഹനങ്ങളും കുടുങ്ങിക്കിടന്നതിനാൽ, ഇവയ്ക്ക് മുകളിലേക്കും താഴേക്കും ഒരേസമയം കടന്നുപോകേണ്ടതുണ്ട്. ഇത് വരും മണിക്കൂറുകളിലും വലിയ തോതിൽ യാത്രാതടസ്സത്തിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ, പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത ചുരം യാത്രകൾ പരമാവധി ഒഴിവാക്കണം .