കോഴിക്കോട്: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞതോടെ ഒരു പവന്റെ വില 1,05,840 രൂപയും ഗ്രാമിന് 13,230 രൂപയുമായി.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,06,200 രൂപയും ഗ്രാമിന് 13,275 രൂപയുമായിരുന്നു വില. ഇതിന് പിന്നാലെയാണ് ഇന്നത്തെ വിലക്കുറവ്. ആഭരണങ്ങൾ വാങ്ങാൻ പദ്ധതിയിടുന്ന ഉപഭോക്താക്കൾക്ക് ഇന്നത്തെ ഇടിവ് ആശ്വാസമായിരിക്കുകയാണ്.
18 കാരറ്റ് സ്വർണം ഗ്രാമിന് 10,875 രൂപ, 14 കാരറ്റ് 8,470 രൂപ, 9 കാരറ്റ് 5,460 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില.
വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയും 10 ഗ്രാം വെള്ളിയുടെ വില 2,350 രൂപയുമാണ്.
ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളെ തുടർന്ന് എണ്ണവിലയിൽ ഉണ്ടായ ചാഞ്ചാട്ടം, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന വിലയിരുത്തൽ, ഡോളറിന്റെ കരുത്ത് എന്നിവയാണ് ആഗോള സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്ന ഘടകങ്ങൾ.