കൂടരഞ്ഞി:കൂടരഞ്ഞി - മുക്കം റോഡിൽ താഴെകൂടരഞ്ഞിക്ക് സമീപത്തായി കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പൂവാറൻതോട് സ്വദേശി ബിനുവിൻ്റെ മകൻ അഭിജിത്ത് ആണ് മരിച്ചത്.ഇന്ന് രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്.

മുക്കം ഭാഗത്തുനിന്ന് വരുന്ന കാറും കൂടരഞ്ഞി ഭാഗത്തുനിന്നും മുക്കത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.സഹയാത്രികനും പരിക്കേറ്റു.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.