പേരാമ്പ്ര: ചാലിക്കരയില്‍ മനുഷ്യ അസ്ഥികൂടത്തിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കാക്കാമാക്കൂല്‍ മീത്തല്‍ കുഞ്ഞികണ്ണന്റെ വീടിനടുത്താണ് അസ്ഥികൂടം കണ്ടെത്തിയത്. ഇയാളുടെ സമീപ വാസികളാണ് ആദ്യം അസ്ഥികൂടം കണ്ടത്.

തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിലാണ്. അസ്ഥികൂടത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കുഞ്ഞികണ്ണന്റെ അസ്ഥികൂടങ്ങളാണെന്നാണ് സംശയം. ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തെ കുറച്ചു ദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു. വിദേശത്തുള്ള ബന്ധു വിളിച്ചു പറഞ്ഞതനുസരിച്ചു സമീപവാസി വന്നു നോക്കിയപ്പോഴാണ് അസ്ഥികൂടം കാണുന്നത്.