കോട്ടക്കൽ : മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. പെരിന്തൽമണ്ണ റൂട്ടിൽ ഓടുന്ന ബസിലെ ഡ്രൈവർ അബ്ദുൽ നാസർ (60)ആണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൊവ്വ പകൽ 11.40ഓടെ വലിയപറമ്പുവച്ച് ബസ് തടഞ്ഞുനിർത്തി പൊലീസ് പരിശോധിക്കുകയായിരുന്നു. ഡ്രൈവർ അബ്ദുൽനാസർ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെ ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ദേഹ പരിശോധനയിൽ മദ്യക്കുപ്പിയും കണ്ടെടുത്തു.