മലപ്പുറം: മലപ്പുറം നരിപ്പറമ്പിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 18 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഇടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യാർത്ഥികളായിരുന്നു.
കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ചമ്രവട്ടത്ത് നിന്ന് ദേശീയപാതയിലേക്ക് വരുമ്പോഴാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് ഗതാഗതം പൂർണമായി തടസപ്പെട്ടു.