പത്തനംതിട്ട: കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. സുന്ദര്‍രാജ്, മകള്‍ ജനനി എന്നിവരാണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. ശിവകാശിയില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടില്‍ സ്ഥിരതാമസമുള്ള പ്രണവും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന നാലുപേരില്‍ രണ്ടുപേരാണ് മരിച്ചത്. മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ലോറി തലകീഴായി മറിഞ്ഞു. ലോറിയിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ലോറി ഉയര്‍ത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കും.