ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. സൂപ്പർ ഡിലക്സ് ബസും സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ചാണ് അപകടം. ലോറിയെ മറികടക്കുന്നതിനിടെ സൂപ്പർ ഡീലക്സ് എതിരെ വന്ന ഫാസ്റ്റിൽ ഇടിക്കുകയായിരുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് സമീപം രാത്രി ഒന്നരയോടെയാണ് സംഭവം.