വടകര: 17കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ആയഞ്ചേരി കല്ലുള്ളകണ്ടി ഹൗസിൽ മുഹമ്മദ് ആഫിർ (19) ആണ് അറസ്റ്റിലായത്. വടകര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

അന്വേഷണത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റിലായ പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.