മേപ്പാടി:കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് തിരച്ചിൽ നടക്കുന്ന തിനാൽ ഇന്ന് (ജൂലൈ 11) മീനാക്ഷി പാലത്തിലൂടെ ചൂരൽമല മേപ്പാടി ഭാഗങ്ങളിലേക്ക് പോകുന്ന അവ ശ്യ സർവീസ് ഒഴികെയുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇരു ഭാഗങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ രണ്ട് മണിക്കൂർ ഇടവിട്ട് മാത്രമെ കടത്തി വിടുകയുള്ളൂ എന്ന് ജില്ലാ ഭരണകൂടം അറി യിച്ചു.
അതേസമയം കള്ളാടി തുരങ്ക പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യ ണമെന്നതിനെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോ ഗിച്ചു. കോഴിക്കോട് എൻ ഐ ടി പ്രൊ. ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ഡയറക്ടറേറ്റ് എഞ്ചിനീയർ ഡോ. ജൂഡ്, എൻ സി ഇ എസ് എസ് ലെ പ്രതിനിധി എന്നിവരാന്ന് സമിതി അംഗ ങ്ങൾ. സമിതി സ്ഥലം സന്ദർരിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും.