കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 640 രൂപ വർധിച്ച് 1,13,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 80 രൂപ ഉയർന്ന് 14,135 രൂപയിലാണ് വ്യാപാരം.

ഇന്നലെ ഉച്ചയ്ക്ക് ശേഷം പവന് 1,040 രൂപ കുറഞ്ഞ് 1,12,440 രൂപയിലേക്ക് താഴ്ന്നിരുന്നു. അതിന് ശേഷമാണ് വീണ്ടും വില കയറിയത്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപ കൂടി 11,615 രൂപയും പവന് 560 രൂപ കൂടി 92,920 രൂപയുമായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 250 രൂപ നിരക്കിൽ തുടരുന്നു.