മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ മണ്ണാർക്കാട് വട്ടമ്പലം മരുതുര റോഡ് ഇറക്കത്തിൽ മൂന്ന് വാഹനങ്ങൾ ഉൾപ്പെട്ട വലിയ വാഹനാപകടം. രണ്ട് സ്വകാര്യ ബസുകളും ഒരു ടിപ്പർ ലോറിയുമാണ് പരസ്പരം കൂട്ടിയിടിച്ചത്.  വൈകുന്നേരം 6:25 ഓടെയായിരുന്നു സംഭവം.

അപകടത്തിൽ ബസുകൾക്കും ടിപ്പർ ലോറിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ലോറിയും ബസുകളും കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ വിവരങ്ങളും അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങളും ലഭ്യമാകുന്നതേയുള്ളൂ.