മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ നിർമാണ സ്ഥലത്ത് ക്രെയിൻ തകർന്നുവീണ് ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള മീര റോഡിലെ ജെപി നോർത്ത് റെസിഡൻഷ്യൽ കോംപ്ലക്സിലാണ് അപകടം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്നാണ് ക്രെയിൻ തകർന്ന് വീണത്.
അപകടത്തിൽ കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകട വിവരം ലഭിച്ചയുടൻ അഗനിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ക്രെയിൻ തകർന്നതിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടകാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.