കൽപ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും കാണാനില്ല. തങ്കിമരത്തിയുടെ മകൾ ശാന്തയുടെ മകൻ സുധീഷ് എന്ന മുരളിയെയാണ് (29) കാണാതായത്.
വെള്ളിയാഴ്ച സുധീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷം ജോലിക്ക് എത്തിയ സുധീഷിനെ കാണാതാവുകയായിരുന്നു. കഴിഞ്ഞ 30നാണ് തങ്കിമരത്തിയെ കാണാതായത്. ഇവർക്കുവേണ്ടി ജനകീയ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനമേഖലയിലും തോട്ടങ്ങളിലും ഉൾപ്പെടെയാണ് തിരച്ചിൽ നടത്തിയത്. നിലവിൽ മുരളിയുടെ കുടുംബം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.