മലപ്പുറം: വള്ളുവമ്പ്രം പുല്ലാനൂർ സ്കൂളിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പുളിക്കൽ അരൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഒളവട്ടൂർ അരൂർ വള്ളിക്കാട്ടിൽ കുടുക്കൻ അബ്ദുറഷീദിന്റെ മകൻ ജംശീദ് അൻവർ (32) ആണ് മരണപ്പെട്ടത്.