കോഴിക്കോട്: മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി. സംഭവത്തിൽ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ 203-ാം നമ്പർ വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരി നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

ശുചിമുറിയിൽ കയറിയ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി യുവതി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തന്റെ പിതാവിന്റെ കൂട്ടിരിപ്പിനായി എത്തിയതായിരുന്നു കസ്റ്റഡിയിലായ യുവാവ്.

യുവതിയുടെ പരാതിയെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണ്.