കണ്ണൂർ: പിലാത്തറയിലെ ഒഴിഞ്ഞ പറമ്പിൽ ദൂരൂഹസാഹചര്യത്തിൽ രക്തം പുരണ്ട കാർ. കാർ തകർത്ത നിലയിലാണ്. വാഹനത്തിനുള്ളിലാണ് രക്തക്കറ കണ്ടെത്തിയത്. വസ്ത്രങ്ങൾ ഉൾപ്പെടെ വാഹനത്തിൽ നിന്ന് പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണ്.

പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് കാർ കണ്ടത്. മോഷണം ആണെന്ന സംശയത്തിലാണ് പൊലീസ്. സ്വർണ വ്യാപാരിയായ അശോക് യശ്വന്ത് ആണ് കാറിന്റെ ഉടമയെന്ന് പൊലീസ് പറഞ്ഞു. മോഷണം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.