മലപ്പുറം: പൊന്നാനിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പുതുപൊന്നാനി ജീലാനി നഗർ സ്വദേശി തെക്കുംപുറത്ത് റാസിക്കിനാണ് ഗുരുതരമായി പരിക്കേറ്റത്.

 പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയറ്ററിന് സമീപമാണ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. റാസിക്ക് നിലവിൽ‍ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.