ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കനത്ത ഇടിവ്. മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് വില ഇടിയാനുള്ള പ്രധാനകാരണം.
ഇന്ത്യ ഉള്‍പ്പടെ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ 3.51 ശതമാനം ഇടിവ് രേഖപ്പെടുത്തി. 94.33 ഡോളറായാണ് വില ഇടിഞ്ഞത്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില നാല് ശതമാനം ഇടിഞ്ഞ് 92.18 ഡോളറിലേക്ക് വീണു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ വിലയിടിയുന്നത്.