മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി നടത്തിയ ആളെ പിടികൂടി പൊലീസ്. ആറ്റിങ്ങൽ സ്വദേശിയാണ് പ്രതി. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. സൈബർ സെല്ലും പ്രതിക്കായി അന്വേഷണം തുടങ്ങിയിരുന്നു. പിന്നാലെയാണ് പ്രതി പിടിയിലായത്.

അതേസമയം തിരുവനന്തപുരം സിറ്റി കമാൻഡ് ഓഫീസിലേക്കാണ് മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും നേരെ ഭീഷണിയുമായി ഫോൺ വിളിയെത്തിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്നായിരുന്നു ഭീഷണി. അതുവഴി തനിക്ക് പ്രശസ്തനാകാമെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞു