തിരൂർ : യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ കേസിൽ യുവ വ്യാപാരിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നടുവിലങ്ങാടി സ്വദേശി പൊക്ലാശേരി ഷാനു (36)വാണ് അറസ്റ്റിലായത്.
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് തിരൂർ പൊലീസ് കേസെടുത്തത്.