കൊച്ചി:

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്നലത്തെ കുതിപ്പിന് തുടർച്ചയായി ഇന്നും സ്വർണവില ഉയർന്നു.

പവന് 1,040 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,14,280 രൂപയായി. ഗ്രാമിന് 130 രൂപ കൂടി 14,285 രൂപയായി.

വെള്ളിയാഴ്ച പവന് 1,160 രൂപ വർധിച്ച് 1,13,240 രൂപയിലും, ഗ്രാമിന് 145 രൂപ വർധിച്ച് 14,155 രൂപയിലുമായിരുന്നു വ്യാപാരം.

18 കാരറ്റിന് ഗ്രാമിന് 105 രൂപ വർധിച്ച് 11,735 രൂപയായി. ഒരു പവന് 93,880 രൂപ. 14 കാരറ്റിന് ഗ്രാമിന് 80 രൂപ വർധിച്ച് 9,140 രൂപയായും 9 കാരറ്റിന് ഗ്രാമിന് 55 രൂപ വർധിച്ച് 5,895 രൂപയായും ഉയർന്നു.

സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും വർധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കൂടി 255 രൂപയായി. 10 ഗ്രാമിന് 2,550 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 245 രൂപയായിരുന്നു.