ഫിഫ ലോകകപ്പ് 2026 ൽ ബ്രസീൽ കളത്തിൽ. നാളെ പുലർച്ചെ 3 .30 ന് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുമായാണ് ഗ്രൂപ്പ് സിയിലെ ഈ മത്സരം.
ഈ മത്സരത്തിന് മുമ്പ് ഇന്ന് അർധ രാത്രി 12 .30 ന് ഗ്രൂപ്പ് ബിയിൽ ഖത്തർ സ്വിറ്റ്സർലാൻഡിനെ നേരിടും. ഖത്തർ ടീമിൽ ഇടം നേടിയ കണ്ണൂരുകാരൻ തഹ്‌സിൻ മുഹമ്മദ് കളിക്കുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്.
ബലാബലം; കാനഡ-ബോസ്നിയ മത്സരം സമനിലയിൽ
നാളെ രാവിലെ ഗ്രൂപ്പ് സി യിലെ മറ്റൊരു പോരാട്ടമുണ്ട്. 6 .30 ന് ഹെയ്തി സ്കോട്ലാൻഡിനെ നേരിടും. ശേഷം ഗ്രൂപ്പ് ഡി യിൽ രാത്രി 9 .30 ന് തുർക്കി ഓസ്ട്രിയയെയും ഗ്രൂപ്പ് ഇ യിൽ രാത്രി 9 .30 ന് ജർമനി കുറസാവോയെയും നേരിടും.