ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ കേരളം, തെലങ്കാന, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാരും പങ്കെടുത്തു. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു.
അതിഥികളെയെല്ലാം നേരിട്ട് സ്വീകരിച്ച ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ വേദിയിൽ മുട്ടുകുത്തി നിന്ന് ജനങ്ങൾക്ക് മുന്നിൽ നമസ്കരിച്ച ശേഷമാണ് മൈക്കിനടുത്തേക്ക് നീങ്ങിയത്. ഒരു കൈയിൽ ഭരണഘടനയുമേന്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.