കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് കനത്ത തടവുശിക്ഷയും പിഴയും വിധിച്ച് കോടതി. മാനന്തവാടി കല്ലിയോട്ടുകുന്ന് കലപ്പെട്ടി വീട്ടിൽ എം. രാജ (59) നെയാണ് 13 വർഷം തടവിനും 1,20,000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.ആർ. സുനിൽ കുമാർ ശിക്ഷിച്ചത്.
2023 ഓഗസ്റ്റ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.ഡി. റോയിച്ചൻ അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ച കേസാണിത്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റോയ്സൺ അന്വേഷണ സംഘത്തെ സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. ബബിത കോടതിയിൽ ഹാജരായി.