കോഴിക്കോട്: നാദാപുരം വളയം സ്റ്റീൽ ബോംബ് കണ്ടെത്തി. വളയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയിലാണ് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.

പ്രദേശവാസികൾ ഇടവഴി വൃത്തിയാക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ വളയം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാലപ്പഴക്കം ചെന്ന ബോംബാണെന്ന് പോലീസ് പറഞ്ഞു. ഒന്ന് തുരുമ്പ് എടുത്ത് നശിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം പെയ്ത് ശക്തമായ മഴയിൽ ബോംബ് പുറത്തേക്ക് വന്നതാണ് എന്നാണ് നിഗമനം.