കൊയിലാണ്ടി: പോലിസ് സ്റ്റേഷന് സമീപം ലോറിയും മിനി ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വാഹനങ്ങളുടെ ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. രാവിലെ 9.15 ഓടെയായിരുന്നു സംഭവം.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരെ വന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.
പോലിസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി. ഗതാഗതം പുന:സ്ഥാപിച്ചു.