കോഴിക്കോട്: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അവകാശികൾ ഇല്ലാതെ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ഏറ്റെടുക്കാൻ അവസരം.

ഉടമസ്ഥാവകാശം ഉന്നയിക്കുന്നവർ ബന്ധപ്പെട്ട രേഖകൾ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരാക്കി വാഹനങ്ങൾ നിയമാനുസൃതം ഏറ്റെടുക്കണം.

സെപ്റ്റംബർ 18 മുതൽ 30 ദിവസത്തിനുള്ളിൽ ആരും അവകാശവാദം ഉന്നയിക്കാത്ത പക്ഷം, അവകാശികളില്ലാത്ത വാഹനമായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റ് വഴി ലേലം നടത്തി വാഹനങ്ങൾ സർക്കാരിലേക്ക് മുതൽക്കൂട്ടുമെന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.