തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ്. പോയതലമുറയുടെ ആത്മശാന്തിക്കായി പ്രാർഥിച്ച് പിതൃപുണ്യം തേടി ആയിരങ്ങൾ. ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്കാണ്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടങ്ങളിലും കർക്കിടക വാവ് ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തി.

പ്രശസ്തമായ തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, ശംഖുമുഖം കടപ്പുറം തുടങ്ങിയ പ്രധാന ഇടങ്ങളിൽ പുലർച്ചെ രണ്ടരയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ബലിതർപ്പണത്തോട് അനുബന്ധിച്ച് തിരുവല്ലത്തും വർക്കലയിലും ശംഖ്മുഖത്തും ഇന്നലെ രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.