തിരുവനന്തപുരം: ജൂൺ 15 മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും കെഎസ്ആര്‍ടിസി ബസുകളിൽ സൗജന്യ യാത്ര ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രിയദർശിനി എന്ന പേരിലാകും പദ്ധതി അറിയപ്പെടുക. ഓർഡിനറി ബസുകളിലാവും ആദ്യം നടപ്പാക്കുക. പ്രതിമാസം 70 കോടിയോളം ബാധ്യത വരും. ഇത് സർക്കാർ നൽകും.



800 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഒരു വർഷം അധികം കൊടുക്കേണ്ടിവരും. നിലവിൽ സ്വകാര്യ ബസുകൾ വാടകക്ക് എടുക്കാൻ ഉദ്ദേശിക്കുന്നില്ല. മലബാർ മേഖലയിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കുന്നത് പഠിക്കുമെന്നും മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

സലിം കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വളരെ മോശം ക്യാമ്പയിൻ നടന്നു . ആരാണ് പിന്നിലെന്നും സതീശൻ ചോദിച്ചു. സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ് തോറ്റെന്ന് ബോധ്യപ്പെടുത്താനാണ് പാട്. സിപിഎം-ബിജെപി ഡീൽ നടന്നത് ചാത്തന്നൂരും കഴക്കൂട്ടത്തുമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.