കോഴിക്കോട്: രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയായി.

മേയ് മാസത്തിൽ സ്വർണവില 1,23,120 രൂപ വരെ ഉയർന്നിരുന്നു. തുടർന്നാണ് വിലയിടിഞ്ഞത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ആഗോള സാമ്പത്തിക മേഖലയെ അനിശ്ചിതാവസ്ഥയിലാക്കിയത് സ്വർണത്തെയും ബാധിക്കുകയായിരുന്നു.

ആഗോള വിപണിയിൽ ഇന്ന് സ്വർണവില നേരിയ തോതിൽ ഉയർന്നിരിക്കുകയാണ്. 42 ഡോളർ വർധിച്ച് ട്രോയ് ഔൺസിന് 4481 ഡോളർ എന്ന നിലയിലാണ്. വെള്ളിയും നേരിയ തോതിൽ വർധിച്ച് ട്രോയ് ഔൺസിന് 73.8 ഡോളർ എന്ന നിലയിലാണ്.

അസംസ്കൃത എണ്ണവിലയിൽ നേരിയ ഇടിവുണ്ട്. ബ്രെന്റ് ക്രൂഡ് 0.85 ശതമാനം ഇടിഞ്ഞ് ബാരലിന് 96.98 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 95.22 ഡോളർ എന്ന നിലയിലുമാണ്.