തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴേക്ക് പോയിരുന്ന സ്വർണവില വീണ്ടും കുതിച്ചുയർന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവിലയിൽ ഈ ഉയർച്ച. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,160 രൂപ വർധിച്ച് വിപണി വില 1,15,600 രൂപയായി ഉയർന്നു. ഗ്രാമിന് 145 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 14,450 രൂപയായി.
18 കാരറ്റ് സ്വർണവിലയിലും സമാനമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 11,875 രൂപയും, ഒരു പവൻ സ്വർണത്തിന് 95,000 രൂപയുമാണ് ഇന്നത്തെ വിപണി വില.
വെള്ളിവിലയും കുതിച്ചുയർന്നു
സ്വർണവിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വെള്ളിവിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിക്ക് 280 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,800 രൂപയുമാണ് ഇപ്പോഴത്തെ വിലയെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.