പുതുപ്പാടി: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പുതുപ്പാടി പഞ്ചായത്തിൽ കിണർ നിർമ്മാണത്തിന് സൗജന്യമായി സ്ഥലം നൽകി. ഇരുപതാം വാർഡ്‌ വെസ്റ്റ്‌ പുതുപ്പാടി സ്വദേശി കുട്ടിമോൻ ആണ് കിണർ നിർമാണത്തിന് സ്ഥലം  സൗജന്യമായി നൽകി മാതൃകയായത്. ഇന്നലെ സ്ഥലത്തിന്റെ രേഖകൾ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് കൈമാറി.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുന്നിസ ശരീഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർ മോളി ആന്റോ, ഷാജി പലത്തിങ്കൽ, റംഷാദ്, വാർഡ്‌ വികസന സമിതി കൺവീനർ മുഹമ്മദലി വമ്പൻ സംബന്ധിച്ചു.