മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ മാരത്തൺ ഓട്ടത്തിനിടെ മുൻ കായിക അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ശ്രീകുമാർ (62) ആണ് മരിച്ചത്.

ലഹരിക്കെതിരെ ജെസിഐ വള്ളിക്കുന്ന് സംഘടിപ്പിച്ച മാരത്തൺ ഓട്ടത്തിനിടെയാണ് സംഭവം.

കായിക അധ്യാപകനായി മലപ്പുറം ജില്ലയിലെ പല സ്കൂളുകളിലും പ്രവർത്തിച്ച് വിരമിച്ചയാളാണ് ശ്രീകുമാർ.