നൂറാംതോട്: തെങ്ങിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. നൂറാംതോട് മുട്ടിത്തോട് സ്വദേശി അനിൽ (25) ആണ് അപകടത്തിൽപ്പെട്ടത്.

മുട്ടിത്തോട് വെച്ച് തെങ്ങിൽ കയറുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അനിലിനെ നാട്ടുകാർ ചേർന്ന് അടിവാരം ആംബുലൻസ് പ്രവർത്തകൻ ലത്തീഫിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.