തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഒക്ടോബര്‍ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്.
അന്താരാഷ്ട്ര വാർത്താ വിശകലനം
യൂണിറ്റിന് ശരാശരി 10.04 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാമെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍, മെയ് മാസങ്ങളിലെ പീക്ക് സമയങ്ങളില്‍ 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാം. 2027 മെയ് വരെയുള്ള കരാറുകള്‍ക്കാണ് അനുമതി.
രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്നും ഇത് കീഴ്‌വഴക്കമാക്കില്ലെന്നും കമ്മീഷന്‍ പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് വില കൊടുത്തും വൈദ്യുതി വാങ്ങാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കെഎസ്ഇബിക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.