കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. മാംഗ്ലൂർ-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിലോ മറ്റോ ആകാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും റെയിൽവേ അധികൃതരും ഉടൻ തന്നെ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതിനായി സമീപ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും മിസ്സിംഗ് കേസുകളിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.