ന്യൂഡൽഹി: സെപ്തംബർ 26ന് പനാമയ്‌ക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും. ഫിഫ പുരുഷ അന്താരാഷ്ട്ര വിൻഡോയുടെ ഭാഗമായി നടക്കുന്ന മത്സരത്തിന്റെ വേദി പിന്നീട് പ്രഖ്യാപിക്കും. History
ഇന്ത്യയും പനാമയും തമ്മിലുള്ള ആദ്യ അന്താരാഷ്ട്ര മത്സരമായിരിക്കും ഇത്. ഫിഫ റാങ്കിങ്ങിൽ 44-ാം സ്ഥാനത്തുള്ള പനാമ 2026 ലോകകപ്പിൽ കളിച്ച ടീമുമാണ്. ഖാലിദ് ജമീലിന്റെ ടീമിന് ശക്തമായ പരീക്ഷണമാകും ഈ മത്സരമെന്ന് എഐഫ്ഫ് വ്യക്തമാക്കി.
പനാമ മത്സരത്തിന് പിന്നാലെ ഒക്ടോബർ 3ന് ബ്രസീലിനെതിരെയും നവംബർ 12, 15 തീയതികളിൽ ന്യൂസിലൻഡിനെതിരെയും ഇന്ത്യ മത്സരിക്കും. ലോകകപ്പ് കളിച്ച ടീമുകൾക്കെതിരെ ഇന്ത്യയ്ക്ക് ലഭിക്കുന്ന പ്രധാന അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമാണിത്.
“പനാമയ്‌ക്കെതിരായ മത്സരം ബ്രസീലിനെതിരായ പോരാട്ടത്തിന് മുമ്പുള്ള കടുത്ത പരീക്ഷണമാകും. ടോപ്-50 ടീമുകളിലൊന്നായ പനാമയ്‌ക്കെതിരെ കളിക്കുന്നത് താരങ്ങൾക്ക് മികച്ച അന്താരാഷ്ട്ര പരിചയം നൽകും,” എഐഫ്ഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എം സത്യനാരായണൻ പറഞ്ഞു.