തിക്കോടി: ദേശീയപാതയില്‍ തിക്കോടിയില്‍ ലോറിയും കാറും ഇടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും നന്തിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ കോഴിക്കോടേക്ക് കൊണ്ടുപോയി.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.