തൃശൂർ: തൃശൂർ വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു. കഴുത്തുമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് വിജേഷ് ഗുരുതരാവസ്ഥയിൽ.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ഭാര്യ വിസ്മയ (30), മകൻ നാലര വയസുകാരൻ ദക്ഷിണ എന്നിവരാണ് മരിച്ചത്.

വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നപ്പോഴാണ് ഇരുവരെയും ചോരയിൽ കുളിച്ച നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം.

കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.