പുതുപ്പാടി: മണൽവയലിൽ മദ്യലഹരിയിൽ ഭർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ പരിക്ക്. വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജി (39) നാണ് വെട്ടേറ്റത്.

ജോലിക്ക് പോയ ഷിജി ജോലി കഴിഞ്ഞ് വൈകീട്ട് 4 മണിയോടെ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് ഭർത്താവ് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഭർത്താവ് ബിജുവാണ്  വാക്കത്തി കൊണ്ട് തലക്ക് വെട്ടിയത്. മദ്യപിച്ച് പതിവായി വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ് ബിജുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ആഴത്തിൽ മുറിവേറ്റ ഷിജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.