പേരാമ്പ്ര: ഐബി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. പേരാമ്പ്ര ചേനോളി നൊച്ചാട് പുളിക്കൂൽ അശ്വിനാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.
എയർപോർട്ടിൽ ഐബി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പേരാമ്പ്ര സ്വദേശികളിൽ നിന്ന് മൂന്ന് ലക്ഷം വീതം കൈക്കലാക്കി വഞ്ചിച്ചെന്നാണ് കേസ്.
കസ്റ്റംസ് പിടിച്ചുവെച്ച സ്വർണം ജിഎസ്ടി അടച്ച് വാങ്ങി തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. പണം തിരിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു.
തട്ടിപ്പാണെന്ന് മനസിലായതോടെ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പേരാമ്പ്ര എസ്ഐ എസ്ആർ സൂരജ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.