വടകര: വടകരയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരണപ്പെട്ടത്. വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനിയായിരുന്നു സജ ഫാത്തിമ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു സജ ഫാത്തിമ. എന്നാൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിദ്യാർഥിനിയുടെ അപ്രതീക്ഷിത വേർപാട് സഹപാഠികളെയും അധ്യാപകരെയും നാടിനെയും ഒരുപോലെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

 മാതാവ് : ഹസീന. സഹോദരങ്ങൾ: സാനിയ മിർസ, മുഹമ്മദ് സഹൽ