പുൽപ്പള്ളി :ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. പുൽപ്പള്ളി കബനിഗിരി ഊനേത്ത് റെജിയുടെ മകൻ ആൽബിൻ (24) ആണ് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്.

ബെംഗളൂരു എയർപോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു ആൽബിൻ. ജോലിയിൽ പ്രവേശിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ യുവാവ് മരിച്ച വാർത്ത വലിയ നോവായി.

മൃതദേഹം ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ പുൽപ്പള്ളി താഴെയങ്ങാടി എ.ജി. പെന്തക്കോസ്ത് ചർച്ച് സെമിത്തേരിയിൽ നടക്കും.